നെടുമങ്ങാട് : കിണർ വൃത്തിയാക്കാനുള്ള ശ്രമത്തിനിടയിൽ മുകളിൽ നിന്ന് കല്ല് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുളമുക്ക് സൺ നഗർ കരിക്കകത്ത് പുത്തൻവീട്ടിൽ രാജേഷിനെ (46) നെടുമങ്ങാട് ഫയർഫോഴ്സ് രക്ഷപ്പെടുത്തി.പരിക്കേറ്റ് 80 അടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയ രാജേഷിനെ ഫയർ ആൻഡ് റസ്കൂ ഓഫീസർ കുമാര ലാൽ കയറിൽ കെട്ടി പുറത്തെടുക്കുകയായിരുന്നു.രക്ഷാപ്രവർത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ നായർ നേതൃത്വം നൽകി.
