Search
Close this search box.

അന്തരിച്ച കലാകാരൻ ഷാബുരാജിന്റെ വീട്ടിൽ സുരാജ് വെഞ്ഞാറമൂട് എത്തി

eiXJSGR27599_compress45

കല്ലമ്പലം, : അന്തരിച്ച കലാകാരൻ ഷാബുരാജിന്റെ വീട്ടിൽ സുരാജ് വെഞ്ഞാറമൂട് എത്തി. 20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗ ബാധിതയായി കിടപ്പിലാണ്.

ടെലിവിഷന്‍ പരിപാടികളിലൂടെ ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്. റിയാലിറ്റി ഷോയില്‍ സൈക്കോ ചിറ്റപ്പനായി രംഗപ്രവേശം ചെയ്ത് കയ്യടി നേടിയ ഷാബുരാജ് കലാലോകത്തിന് സുപരിചിതനാണ്. നിര്‍ധന കുടുംബത്തില്‍ നിന്നും കലാകാരനായി വളര്‍ന്നു വന്ന ഷാബുരാജ് മിമിക്രി വേദികളിലൂടെയാണ് കയ്യടി നേടുന്നത്.

അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചിരുന്നു കുടുംബത്തിന്റെ ദയനീയ സ്ഥിതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സഹായം ലഭിച്ചത്..

ഇന്ന് ഉച്ചയ്ക്കാണ് സുരാജ് വീട്ടിലെത്തി വിശേഷങ്ങൾ അന്വേഷിച്ചു മടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!