ചുള്ളിമാനൂർ : ചുള്ളിമാനൂർ, ടോൾ ജംഗ്ഷനിൽ അയണിമൂട് വിട്ടിൽ അനധിക്യതമായി ചാരായം വാറ്റിയ മൂന്നുപേരെ വലിയമല പോലിസ് അറസ്റ്റ് ചെയ്തു. ചുള്ളിമാനൂർ വലിയവിള ഷംസ് കോട്ടേജിൽ ജിയാസ് മകൻ അൻസിൽ മുഹമ്മദ്(23), ആനാട് ആറാംപളളി, പുലിക്കുഴി ചരുവിള വിട്ടിൽ നാദിർഷ(23), ചുള്ളിമാനൂർ, പളളിനട, അയണിമൂട് വിട്ടിൽ മുഹമ്മദ് ഷാൻ(25), എന്നിവരെ വലിയമല പോലീസ് അറസ്റ്റ് ചെയ്തു. 1.50 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു. വലിയമല പോലീസ് ഇന്‍സ്പെക്ടര്‍ ജി അജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‍ഥാനത്തിലായിരുന്നു റെയ്ഡ്. ഇന്‍സ്പെക്ടര്‍ അജയകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ ബാബു, അസ്സി.സബ്ബ് ഇന്‍സ്പെക്ടറായ മുരുകൻ, ഷൈജു, എസ്.സി.പി.ഒ മാരായ രാംകുമാര്‍, അബ്ദുള്‍ ഇര്‍ഷാദ്, സജിമോൻ, ജസ്നാദ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
