Search
Close this search box.

വീട്ടിൽ കുക്കറിൽ ചാരായം വാറ്റിയ പ്രതി അറസ്റ്റിൽ.

eiQESYE96401_compress79

പുളിമാത്ത് : വീട്ടിൽ കുക്കറിൽ ചാരായം വാറ്റിയ പ്രതി അറസ്റ്റിൽ. പുളിമാത്ത്, പേടികുളം വിളയിൽ, വീട്ടിൽ വിപിൻരാജ് (31)ആണ് അറസ്റ്റിലായത്.

വാമനപുരം റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടറും സംഘവും വാമനപുരം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും 5 ലിറ്റർ ചാരായം പിടികൂടി. വീട്ടിൽ സ്വന്തമായി കുക്കർ ഉപയോഗിച്ച് വാറ്റിയ ചാരായം വിൽപനയ്ക്കായി കൊണ്ട് പോകുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ,പി ഡി പ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ,ഷാജു, ദിലീപ് കുമാർ, ഷഹീന ബീവി, ഡ്രൈവർ സജീബ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!