Search
Close this search box.

കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് – മലയാമഠം റോഡ് നിർമ്മാണം തുടങ്ങി…

eiOU4E891238_compress29

കിളിമാനൂർ : കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് – മുളയ്ക്കലത്ത് കാവ് – പുല്ലൂർകുന്ന് – മലയാമഠം – റോഡ് നിർമ്മാണം തുടങ്ങി. ലോക്ക് ഡൗണായതിനാൽ പ്രവർത്തനോദ്ഘാടനം ഒഴുവാക്കിയാണ് നിർമാണം ആരംഭിച്ചത്.7 കോടി രൂപ ചെലവിലാണ് 7കിലോമീറ്റർ റോഡിന്റെ നിർമാണം. ബി.എം.ആൻ്റ് .ബി.സി നിലവാരത്തിൽ 2 ബോക്സ് കൽവെറ്റ് , സംരക്ഷണഭിത്തി, ഓട തുടങ്ങി ആധുനിക നിലവാരത്തിലാണ് നിർമാണം നടത്തുന്നത്. ആദ്യഘട്ടം 2 ബോക്സ് കൾവർട്ട് ആണ് നിർമ്മിക്കുന്നത്. മലയാമഠം തുടങ്ങി മുളയ്ക്കലത്ത് കാവ് വരുന്ന ഭാഗം , അശ്വിള എന്നീ ഭാഗത്താണ് 2 ബോക്സ് കൽവെറ്റ് വരുന്നത്. 8 മീറ്റർ മുതൽ 10 മീറ്റർ വരെ വീതീയിൽ നിർമിക്കുന്ന റോഡിന്റെ 5.50 മീറ്റർ ടാറിങ് നടത്തും. റോഡ്‌ നിർമാണത്തിന് പുറമെ ജഗ്ഷനുകൾ നവീകരികരിക്കും. ട്രാഫിക്സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാകും.

മരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. എ.ഇ.സുബോധ്യം, എ.ഇ.ഇ ഉണ്ണികൃഷ്ണനുമാണ് നിർമ്മാണ മേൽനോട്ടം. മേജർ ജില്ലാ റോഡായ കിളിമാനൂർ പോങ്ങനാട്- തകരപറമ്പ് റോഡ് നിലവിൽ നിർമ്മാണം കഴിഞ്ഞു. തകരപറമ്പ് തട്ടത്ത്മല റോഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. തുടർന്ന് മുളയ്ക്കലത്ത്കാവ് പോങ്ങനാട്’ – മലയാമഠം റോഡ് കൂടി പൂർത്തിയാകുന്നതോടെ കിളിമാനൂർ പഞ്ചായത്തിലെ എല്ലാ റോഡുകളും ആധുനിക നിലവാരത്തിലുള്ള റോഡുകളാകും.

അഡ്വ ബി.സത്യൻ എംഎൽഎ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.രാജലക്ഷ്മി അമ്മാൾ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!