കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിട നിർമ്മാണം പുനരാരംഭിച്ചു

ei8BJ1L85078_compress62

കിളിമാനൂർ : അരനൂറ്റാണ്ട് മേൽ പഴക്കം ചെന്ന കിളിമാനൂർ പഞ്ചായത്തിന്റെ കെട്ടിടം തകർച്ചയിലേക്ക് നീങ്ങിയതിനെ തുടർന്ന് ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.36 കോടി ചെലവഴിച്ചു നിർമിക്കുന്ന ഇരുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടമാണ് നിർമിക്കുന്നത്. എൽ.എസ്, ജി.ഡി വിഭാഗത്തിനാണ് നിർമ്മാണ ചുമതല. കോൺഫറൻസ് ഹാൾ, പഞ്ചായത്തിൽ എത്തുന്ന ജനങ്ങൾക്ക് ഇരിക്കാൻ വിശ്രമ മുറി, ഫ്രണ്ട് ഓഫീസ് അങ്ങനെ തുടങ്ങി ജനസൗഹൃദപരമായ പഞ്ചായത്ത്‌ കാര്യാലയമാണ് നിർമിക്കുന്നത്. നിലവിലുള്ള ഭരണ സമിതിയുടെ കാലവധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെട്ടിട നിർമാണപുരോഗതി നേരിട്ട് കണ്ട് വിലയിരുത്തിയ ശേഷം എംഎൽഎ അഡ്വ ബി സത്യൻ പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രാജലക്ഷ്മി അമ്മാൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!