ഒറ്റൂർ : വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ശ്രീകുമാറിന്റെ അവയവങ്ങൾ അഞ്ചു പേരുടെ ജീവൻ രക്ഷിക്കുകയുണ്ടായി. ശ്രീകുമാറിന്റെ കുടുംബം കൈക്കൊണ്ട തീരുമാനം എല്ലാ പേരിലും പ്രശംസ നേടിയിരുന്നു. ശ്രീകുമാറിന്റെ മരണാനന്തരം നിരവധി പ്രമുഖ വ്യക്തികൾ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുന്നുണ്ട്. ഇന്ന് പ്രമുഖ ചലച്ചിത്രതാരം വെഞ്ഞാറമൂട് സുരാജ് ശ്രീകുമാറിനെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്നു. അഡ്വ:വി.ജോയി എം.എൽ.എ, സി.ജെ രാജേഷ് കുമാർ, വിഷ്ണു, സൂരജ്, പ്രശാന്ത്, ബിമൽ മിത്ര എന്നിവർ ഒപ്പമുണ്ടായിരുന്നു
