കിളിമാനൂർ : അധ്യാപക ദമ്പതികളായ കിളിമാനൂര്‍, നേതാജി ഭവനില്‍ രാമകൃഷ്ണൻ സാറും തട്ടത്തുമല സ്കൂളിലെ റിട്ടയേർഡ് എച്ച്.എം സ്നേഹലത ടീച്ചറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ സംഭാവന നൽകി. കൂടാതെ അവരുടെ ചെറുമകൾ കിളിമാനൂർ ടൗൺ യു.പി എസ്സിലെ 6-ാം ക്ലാസ്സ് വിദ്യാത്ഥിനിയായ നിവേദ്യ വിഷു കൈനീട്ടം കിട്ടിയ 3000 രൂപയും സംഭാവന നൽകി. അഡ്വ ബി സത്യൻ എം.എൽ.എ വീട്ടുകാരുടെ സാന്നിധ്യത്തിൽ തുകകൾ ഏറ്റുവാങ്ങി .
