ആറ്റിങ്ങൽ : അവനവഞ്ചേരി കൈത്തറി നെയ്ത്ത് സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. സഹകരണ സംഘം പ്രസിഡന്റ് ജി. കൊച്ചു കൃഷ്ണ കുറുപ്പ്, എംഎൽഎ അഡ്വ. ബി. സത്യന് ചെക്ക് കൈമാറി. സംഘം സെക്രട്ടറി സി ജി വിഷ്ണു ചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ ആയ അഡ്വ.സി.ജെ.രാജേഷ് കുമാർ, ജമീല ബീവി, തൊഴിലാളികൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
