കാട്ടാക്കട : കാട്ടാക്കട സർക്കാർ ആശുപത്രിയിൽ മരുന്നുകൾ സൂക്ഷിക്കുന്ന മുറിക്ക് തീ പിടിച്ചു. രണ്ടു ലക്ഷത്തോളം രൂപയുടെ മരുന്നുകൾ അഗ്നിക്കിരയായി. വിലപിടിപ്പുള്ളതും അല്ലാത്തതുമായ ഗുളികകൾ എന്നിവ പൂർണമായി കത്തി നശിച്ചു. കാട്ടാക്കട -നെയ്യാർഡാം എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമന സേനയുടെ 2യൂണിറ്റ് എത്തി മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.