ഇടവ: പൊങ്കാലയിടാനെത്തിയ വീട്ടമ്മയുടെ ഏഴുപവന്റെ സ്വർണം കവർന്നതായി പരാതി. ഇടവ തുലവിള വി.ആർ. വിഹാറിൽ സരസ്വതി(63)യാണ് ആറുപവന്റെ മാലയും ഒരുപവന്റെ താലിയും മോഷ്ടിച്ചതായി അയിരൂർ പോലീസിൽ പരാതി നൽകിയത്. ഇടവ പാലക്കാവ് ഭഗവതിക്ഷേത്രത്തിൽ പൊങ്കാലയിട്ട് ക്ഷേത്രദർശനം കഴിഞ്ഞുനോക്കുമ്പോഴാണ് മാല നഷ്ടപ്പെട്ട വിവരമറിയുന്നത്.