അതിഥി സംസ്ഥാന തൊഴിലാളികളുമായി മംഗലപുരത്ത് നിന്നും ബസ് പുറപ്പെട്ടു.

eiAIIOK641_compress44

മംഗലപുരം : ജാർക്കണ്ടിലേക്ക് പോകാൻ തിരുവനതപുരത്തു നിന്നും ട്രെയിനിൽ പോകാനായി വർക്കല, കല്ലമ്പലം, കടയ്ക്കാവൂർ, ആറ്റിങ്ങൽ, മംഗലപുരം എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി സംസ്ഥാന തൊഴിലാളികൾ മംഗലപുരത്തു നിന്നും ബസ്സിൽ പുറപ്പെട്ടു. ജാർക്കണ്ട് റെയിൽവേ സ്റ്റേഷനിൽ ആണ് ഇവർ എത്തിച്ചേരുക. മംഗലപുരം സഫാ ആഡിറ്റോറിയത്തിൽ നിന്നും ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും എത്തിയ ബസ്സിൽ ആണ് ഇവർ പുറപ്പെട്ടത്. മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മംഗലപുരം പോലീസ് എസ്.എച്ച്‌.ഒ പി. ബി. വിനോദ്, സബ്ബ് ഇൻസ്പെക്ടർ തുളസീധരൻ, ഹെൽത്ത്‌ ഇൻസ്പെക്ടർ അഖിലേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!