പൂവച്ചൽ : വികസന മുരടിപ്പിൽ കാട്ടാക്കട, ആറ്റിങ്ങൽ മണ്ഡലത്തിന് ഒന്നാംസ്ഥാനമാണെന്ന് കെ.എസ്. ശബരീനാഥൻ എംഎൽഎ. മറ്റ് മണ്ഡലങ്ങൾ വികസനത്തിൽ വൻ മുന്നേറ്റം കൈവരിച്ചപ്പോൾ ആറ്റിങ്ങൽ വികസനത്തിൽ വളരെ പുറകിൽപ്പോയി.കേന്ദ്ര പദ്ധതികൾ കൊണ്ടുവരുന്നതിൽ വൻ പരാജയമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പൂവച്ചലിൽ കർഷക സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉദയൻ പന്തടിക്കളം അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.എസ് .അനിൽ,ഡിസിസി ഭാരവാഹികളായ വി.ആർ. പ്രതാപൻ, എസ്. ജലീൽ മുഹമ്മദ്, എം.ആർബൈജു, ഷിജി കേശവൻ, ജെ.ഷാഫി, ആർ, രാഘവലാൽ ഇവാൻഞ്ചലിൻ, ലിജു സാമുവൽ, ജെ. ഫസീല എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മികച്ച കർഷകരായ എൽ. രാജേന്ദ്രൻ, വിജയ വസന്തര രാജ്, ബാലകൃഷ്ണൻ നായർ, ജോർജ്, യോഹന്നാൻ, ഷഹീർ എന്നിവരെ ആദരിച്ചു.