ആറ്റിങ്ങൽ : ഹരിഹരയ്യർ ഫൗണ്ടെഷന്റെ നേതൃത്വത്തിൽ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി നെടുങ്കണ്ടം കെ.നാരായണന്റെ സ്മരണാർത്ഥം അൻമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ആറ്റിങ്ങൽ തച്ചൂർകുന്ന് കെ.എൻ.എസ് ഭവനിൽ നടന്ന ചടങ്ങിൽ വെച്ച് അദ്ദേഹത്തിൻ്റെ സഹധർമ്മിണി എൻ.സുമതിയുടെ കൈയിൽ നിന്നും അഡ്വ ബി സത്യൻ എംഎൽഎ തുക ഏറ്റുവാങ്ങി. ഹരിഹരയ്യർ ഫൗണ്ടെഷൻ പ്രസിഡൻ്റ് ആറ്റിങ്ങൽ അജിത്ത്, സെക്രട്ടറി ജെ.ശശി, കെ.എസ്, ശ്രീരജ്ഞൻ, ജി ശ്രീകുമാർ, രതീഷ് തൃവർണ, ശാസ്തവട്ടം രാജേന്ദ്രൻ തുടങ്ങിയവരും കുടുംബാഗങ്ങളും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന പ്രവർത്തനങ്ങളിൽ ആവേശം തോന്നിയാണ് ഈ തുക സംഭാവന ചെയ്യാൻ തോന്നിയത് എന്ന് സുമതിയമ്മയും ഭാരവാഹികളും പറഞ്ഞു.
