വിതുര :വിതുരയിൽ ചാരായം വാറ്റ് നടത്തിയിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര സി.ഐ ശ്രീജിത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വിതുര എസ്.ഐ സുധീഷിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിതുര ചായം ആൾസെന്റ്സ് സ്കൂളിന് സമീപം ഷിബു (40), മരുതുംമൂട് മൊട്ടമൂട് മേക്കുംകര വീട്ടിൽ അരുൺ (33), ചായം തെക്കത് വിള ബിന്ദു ഭവനിൽ ഉണ്ണി (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരുലിറ്റർ ചാരായവും 20ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
