ഇടവ: ഇടവ ഗ്രാമപഞ്ചായത്തിലെ വെൺകുളം മാർക്കറ്റിന് സമീപം വിനയകുമാരി ലൈസൻസിയായുളള റേഷൻ കടയുടെ അംഗീകാരം താലൂക്ക് സപ്ലൈ ഓഫീസർ താത്കാലികമായി റദ്ദാക്കി. അരി വിതരണത്തിലെ ക്രമക്കേടും,സ്റ്റോക്കിലെ കുറവും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റേഷൻ കാർഡ് ഉടമകൾക്ക് തൊട്ടടുത്ത റേഷൻ കടയിൽ നിന്നോ മറ്റ് സൗകര്യപ്രദമായ ഡിപ്പോയിൽ നിന്നോ റേഷൻ വാങ്ങുവാനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സപ്ലൈ ഓഫീസർ എ.രാജീവൻ അറിയിച്ചു.
