മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം വാമനപുരം നിയോജകമണ്ഡലത്തിലെ 14 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് 4 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയതായി ഡി കെ മുരളി എംഎൽഎ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതി ലഭിച്ചത്. എംഎൽഎ ശുപാർശ ചെയ്ത പ്രകാരമുള്ള പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. പ്രവൃത്തിയുടെ പ്രാദേശികതല മേൽനോട്ടത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനതല കമ്മിറ്റി രൂപീകരിക്കും. ജില്ലാ തലത്തിലെ എൻജിനിയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതിയും ഉണ്ടാകും. നെല്ലനാട് പഞ്ചായത്തിലെ മാണിക്കൽ പള്ളിമുക്ക്- കാന്തലംകോണം റോഡ് -25 ലക്ഷം, വാമനപുരം പഞ്ചായത്തിലെ മാവേലിനഗർ -പരപ്പാറമുകൾ- കോട്ടുകുന്നം റോഡ് 30 ലക്ഷം, കല്ലറ പഞ്ചായത്തിലെ ചെറുവാളം പരപ്പിൽ റോഡ് 25 ലക്ഷം, കുറുമ്പയം-കഴുക്കൻപച്ച റോഡ് 30 ലക്ഷം, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പാലോട് – എക്സ് സർവീസ്മെൻ കോളനി റോഡ്- 50 ലക്ഷം, പെരിങ്ങമ്മല പഞ്ചായത്തിലെ ബ്ലോക്ക് നം.74 പാമ്പുചത്തമണ്ണ് – ഗേറ്റ് മുക്ക് റോഡ് 10 ലക്ഷം, നന്ദിയോട് പഞ്ചായത്തിലെ നന്ദിയോട് പച്ച -പൗവ്വത്തൂർ-തോട്ടുംപുറം റോഡ് 30 ലക്ഷം, വിആർഎം – പൊരിയം റോഡ് 50 ലക്ഷം, ആനാട്പഞ്ചായത്തിലെ നെട്ടറ- കുണ്ടേറ്റുകോണം റോഡ് 10 ലക്ഷം,കൊല്ലങ്കാവ് -വെള്ളരിക്കോണം റോഡ് 20 ലക്ഷം,പനവൂർ പഞ്ചായത്തിലെ ആറ്റിൻപുറം- കൊച്ചു പാലോട് പനയമുട്ടം റോഡ് 30 ലക്ഷം,പുവ്വക്കാട്- ഏരുമല -ആനക്കുഴി റോഡ് 20 ലക്ഷം, പുല്ലമ്പാറ പഞ്ചായത്തിലെ പാലം-മുത്തിപ്പാറ തെള്ളിക്കച്ചാൽ റോഡ്- 50 ലക്ഷം, മരുതുംമൂട് -വേങ്കമല -ചുമടുതാങ്ങി റോഡ്-20 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.