അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ റോഡുകളുടെ നിർമ്മാണത്തിന് 3.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു..
നെടുമങ്ങാട്: അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ റോഡുകളുടെ നിർമ്മാണത്തിന് 3.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചതെന്ന് കെ എസ് ശബരിനാഥൻ എംഎൽഎ അറിയിച്ചു. പാറക്കോണം തോപ്പിൽ റോഡ്-10 ലക്ഷം അരുവിക്കര ഫാർമേഴ്സ് ബാങ്ക് പാങ്ങ റോഡ് -20 ലക്ഷം, ചെറുകുളം- കടുവാക്കുഴി റോഡ്-30 ലക്ഷം, കുളക്കോട് ആറ്റുകാൽ റോഡ്-20 ലക്ഷം, കരീംകുറ്റി റോഡ് -10 ലക്ഷം, പൊടിയം മൂകോത്തി വയൽ ട്രൈബൽ സെറ്റിൽമെന്റ് റോഡ്-25 ലക്ഷം, കാപ്പിക്കാട് ഇറയംകോട് ആലുംകുഴി റോഡ്-15 ലക്ഷം, മഞ്ചാടിനട താളികല്ല് റോഡ്-25 ലക്ഷം, പത്തായക്കുന്ന് കുരുവിയോട് റോഡ് -10 ലക്ഷം, പറയ്ക്കരവട്ട റോഡ്-10 ലക്ഷം, അത്തിയറ കാനക്കുഴി റോഡ്-15 ലക്ഷം, പുതുകുളങ്ങര പള്ളിവിള റോഡ്-15 ലക്ഷം,കരിങ്ങാ പാലം റോഡ്-20 ലക്ഷം.കിളിയന്നൂർ മേത്തോട്ടം റോഡ്-15 ലക്ഷം, ചേന്നൻപാറ ലക്ഷ്മി എസ്റ്റേറ്റ് മേമല റോഡ്-25 ലക്ഷം, കമുകിൻകുഴി എകെജി റോഡ്-10 ലക്ഷം, മേത്തോട്ടം റോഡ്-15 ലക്ഷം, മരുതുംമൂട് ഗ്രന്ഥശാല വാവോട് റോഡ്-10 ലക്ഷം, വിതുര കളീക്കൽ റോഡ്-15 ലക്ഷം, തള്ളച്ചിറ കുറവൻകോണം റോഡ് -15 ലക്ഷം എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്