Search
Close this search box.

ആട്ടോയിൽ ചാരായം കടത്തിയ 2 പേർ എക്സൈസിന്റെ പിടിയിൽ

ei59DG059925_compress88

ആര്യനാട് : ആര്യനാട് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ ആർ.വി മോനിരാജേഷിന്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ പറണ്ടോട്- പുറുത്തിപ്പാറ നിന്നും നെടുമങ്ങാട് ഭാഗത്തേയ്ക്ക്  ആട്ടോറിക്ഷയിൽ കടത്തികൊണ്ടു പോകുവാൻ ശ്രമിച്ച 2 ലിറ്റർ ചാരായം കണ്ടു പിടിച്ച് കേസെടുത്തു.

ചാരായം ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച ചേന്നാൻ പറ സ്വദേശി മുഹമ്മദ് അൻഷാദ്, തൊളിക്കോട് തേവൻ പാറ സ്വദേശി സിദ്ദിഖിനേയും അറസ്റ്റു ചെയ്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്നാം പ്രതി പുറുത്തിപ്പാറ കോളനിയിലെ ശില്പി എന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾ നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്.

റെയിഡിൽ സിഇഒ മാരായ പിഎസ് സുജിത്ത് ,വിഎസ് സുജിത്ത്, വി ഗൗതമൻ, ഡ്രൈവർ റീജു എന്നിവർ പങ്കെടുത്തു, .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!