ഇളമ്പ : ഇളമ്പയിൽ ‘ചക്കര’ എന്ന പേരിലുള്ള ഓട്ടോ ഓടിച്ചിരുന്ന എസ്.കെ.റ്റി നിവാസിൽ സന്തോഷ് കുമാർ മരണപ്പെട്ടു.രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് സന്തോഷിന് ന്യുമോണിയ പിടിപെടുകയും അത് അദ്ദേഹം അറിയാത്തതിനാൽ രോഗം മൂർച്ഛിക്കുകയും ചെയ്തു. തുടർന്ന് ഗുരുതര അവസ്ഥയിലാവുകയായിരുന്നു. ഇടയ്ക്ക് രോഗം ഭേദമായി വന്നെങ്കിലും പിന്നീട് അവസ്ഥ മോശമായി.
ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനത്തിൽ കഴിഞ്ഞിരുന്ന സന്തോഷിന്റെ കുടുംബത്തിന് ചികിത്സാ സഹായത്തിനു പലരും കൈതാങ്ങായെങ്കിലും പ്രാർത്ഥനകൾ വിഫലമായി.