ആര്യനാട്: മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി, 50 പവനോളം സ്വർണവുമായി കുളപ്പട സുവർണ നഗർ ഏതൻസ് നിവാസിൽ മോഹനനെ (56) കാണാതായി. പറണ്ടോട് ഗോൾഡ് ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഫിനാൻസ് സ്ഥാപനത്തിൽ പണയം വയ്ക്കുന്ന സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ പണയം വയ്ക്കുകയും തിരികെ എടുത്തുകൊണ്ടുവരികയും ചെയ്യുന്നത് മോഹനനാണ്. പതിവ് പോലെ 8ന് രാവിലെ സ്വർണവുമായി പോയി. തിരികെ പണയം എടുത്ത സ്വർണവുമായി മടങ്ങുന്നതിനിടെയാണ് സ്കൂട്ടറുമായി കാണാതാകുന്നത്. 50,000 രൂപയും മോഹനന്റെ കൈവശം ഉണ്ടായിരുന്നതായി മകൻ പറഞ്ഞു. പേരൂർക്കട ബാങ്കിൽ മോഹനൻ ഇരിക്കുന്നതും പുറത്തിറങ്ങുന്നതും സിസിടിവി ദ്യശ്യത്തിൽ കാണാമെന്നും മകൻ പറഞ്ഞു. മോഹനന്റെ ഭാര്യ ാസഹോദരൻ ജയകുമാർ ആണ് ഫിനാൻസ് സ്ഥാപനം നടത്തുന്നത്. സ്ഥാപനത്തിൽ പത്ത് വർഷമായി മോഹനൻ ജോലി ചെയ്യുകയാണെന്നും മകൻ പറഞ്ഞു..മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ നെടുമങ്ങാട് മഞ്ച ലൊക്കേഷനിൽ വച്ച് ഫോൺ സ്വിച് ഓഫ് ആയതായ് കാണിക്കുന്നു.
