Search
Close this search box.

മാതൃദിനത്തിൽ അമ്മമാരെ ആദരിച്ചു..

ei1URLP4366_compress85

ആറ്റിങ്ങൽ : മാതൃദിനത്തിൽ അനാഥാലയത്തിലെ അമ്മമാരെ ആദരിച്ചു. വക്കം സ്വദേശി ശശിധരൻ്റെ മാതാവ് കൗസല്യയുടെ 16-ാം ചരമദിനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് ശശിധരൻ്റെ വകയായി വിവിധ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് സദ്യ നൽകി.

ആറ്റിങ്ങൽ ശരണാലയം, ചെറുവള്ളിമുക്ക് അംബേദ്കർ സ്മാരക അനാഥാലയം എന്നിവിടങ്ങളിൽ അഡ്വ ബി സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഭക്ഷണം വിളമ്പി നൽകി. വക്കം സ്വദേശി ശശിധരൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് എംഎൽഎ പറഞ്ഞു. ഈ സ്ഥാപനങ്ങൾക്ക് ഇത് പൊലെ ഇനിയും സഹായങ്ങൾ ചെയ്യാൻ എല്ലാവരും മുന്നൊട്ട് വരണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. സി.ജെ.രാജേഷ് കുമാർ, വിഷ്ണു ചന്ദ്രൻ , രാജേഷ്പ്രശന്ത്, രതീഷ് ദിലിപ് കുമാർ എന്നിവർ കൂടെയുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!