ചാത്തൻപാറ : കാൽ വഴുതി കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ അച്ഛൻ കൂടെ ചാടി. ചാത്തൻപാറ നസീം മൻസിലിൽ മുഹമ്മദ് നസീം (17) ആണ് ഇന്ന് രാവിലെ ആറ് മണിക്ക് വീട്ട് മുറ്റത്തെ 40 അടിയോളം ആഴമുള്ള കിണറ്റിൽ കാൽ വഴുതി വീണത് .മകനെ രക്ഷിക്കാനായി പിതാവായ നൗഷാദ് കൂടെ ചാടുകയായിരുന്നു.ഒടുവിൽ രണ്ടു പേരും കിണറ്റിൽ അകപ്പെട്ടുപോയി. തുടർന്ന് ആറ്റിങ്ങലിൽ നിന്ന് ഫയർ ഫോഴ്സ് എത്തി ഇരുവരെയും രക്ഷപ്പെടുത്തി. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീമംഗങ്ങളായ ജി. മധുസൂദനൻ നായർ, സി.ആർ. ചന്ദ്രമോഹൻ, എസ്. അനിമോൻ, മനുവിനായർ, സജിം, ശ്രീരൂപ്, വിപിൻ, സന്തോഷ്, ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിൽ നിസ്സാര പരിക്കുകളോടെ കരയ്ക്കെത്തിച്ച അച്ഛനെയും മകനെയും ഫയർഫോഴ്സ് ആംബുലൻസിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.