കുറ്റിച്ചൽ: പരുത്തിപ്പള്ളി സ്കൂളിനു സമീപം കോവിൽവിള ദേവകുമാറിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. കഴിഞ്ഞദിവസം വീടിന്റെ കിടപ്പുമുറിയുടെ ജനാലക്കമ്പി വളച്ച് അകത്തുകടന്ന് മേശവലിപ്പിൽനിന്ന് 9000 രൂപയാണ് മോഷ്ടിച്ചത്.ക്യാമറ ഉൾപ്പെടെയുള്ളവ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. കാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി.