ആറ്റിങ്ങൽ : വ്യാജ വാറ്റ് നടത്തിയ ഒരാളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. മുദാക്കൽ, പൊയ്കമുക്ക്, വിഷ്ണു ഭവനിൽ സദാശിവന്റെ മകൻ ബിജു( 41)വിനെയാണ് ചാരായ നിർമ്മാണത്തിന് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ചാരായ നിർമ്മാണം നടക്കുന്നതറിഞ്ഞ് പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ
പോലീസ് സംഘത്തെ കണ്ട് ഒരാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ കയ്യിൽനിന്നും 15 ലിറ്റർ വാറ്റും അര ലിറ്റർ ചാരായവും പിടിച്ചെടുത്തു.
ജില്ലാ പോലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി പി.വി ബേബിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ സി.ഐ വി.വി ദിപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സനൂജ്, ജോയ്, എ.എസ്.ഐമാരായ ഷിനോദ്, താജുദ്ദീൻ, എസ്.സി.പി.ഒ രാജീവ്, സിപിഒമാരായ രാജേഷ്, ലിബിൻ, വൈശാഖൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.