ആറ്റിങ്ങൽ : ഡ്രാമാനന്ദം ഇന്ന് ഒരു കൂട്ടം നാടകക്കാരുടെ സംഘടന മാത്രമല്ല വേദികളിൽ നിറഞ്ഞാടേണ്ടവർ ഒരു മഹാമാരിയെ ഭയന്ന് കഴിയുന്ന വറുതിയുടെ നാളുകളിൽ ഡ്രാമാനന്ദം ഒരു സാന്ത്വന പദ്ധതിയുമായി മുന്നോട്ടു വരുകയാണ്. നാടക പ്രവർത്തകർക്കായുള്ള ഒന്നാംഘട്ട ധനസഹായവും രണ്ടാംഘട്ട ധനസഹായ വിതരണവും കഴിഞ്ഞ് നാളെ രാവിലെ 11 മണിക്ക് മൂന്നാംഘട്ട ധനസഹായ പ്രഖ്യാപനം നടക്കുകയാണ്. ഡ്രാമാനന്ദത്തിന്റെ രക്ഷാധികാരി വക്കം ഷക്കീർ , പ്രസിഡന്റ് വക്കം ജയലാൽ എന്നിവർ ചേർന്ന് ഡ്രാമാനന്ദം ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രഖ്യാപനം നടത്തുന്നതെന്ന് ഡ്രാമാനന്ദം എക്സിക്യൂട്ടീവ് അംഗം ഗോപൻ മാവേലിക്കര (ജി. കെ) അറിയിച്ചു.
