Search
Close this search box.

കിളിമാനൂർ ബിആർസി മുഖാവരണ നിർമ്മാണത്തിരക്കിൽ..

ei5KULA22308_compress85

കിളിമാനൂർ:പുതിയ അധ്യയനവർഷത്തിൽ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന ആരോഗ്യവകുപ്പ് നിർദേശാനുസരണം കിളിമാനൂർ ബി ആർ സി മുഖാവരണം നിർമ്മിക്കുന്നു.മേയ് 30-നു മുമ്പ് ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രീ പ്രൈമറി മുൽ പ്ലസ്ടു വരെ പഠിക്കുന്ന 26175 വിദ്യാർഥികൾക്കും 1500 അധ്യാപകർക്കും മുഖാവരണം നിർമിച്ചുനൽകാനാണ് ലക്ഷ്യമിടുന്നത്.കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തി തുണിയിൽ നിർമ്മിക്കുന്ന മാസ്കുകൾ സൗജന്യമായാണ് കുട്ടികൾക്ക് നൽകുന്നത്.ബി പി സി എം എസ് സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ പരിശീലകർ, സി ആർ സി കോ കാർഡിനേറ്റർമാർ, റിസോഴ്‌സ് – സ്പെഷ്യലിസ്റ്റ് അധ്യാപകർ,രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സഹായത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ചിത്രം: ബി ആർ സി പരിശീലകരും അധ്യാപകരും മുഖാവരണ നിർമാണത്തിൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!