Search
Close this search box.

‘കോറോണയ്ക്ക് ശേഷമുള്ള മലയാളികളുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം’,മണമ്പൂരിൽ നിന്നൊരു കുഞ്ഞ് സിനിമ

മണമ്പൂർ : മണമ്പൂർ പ്രദേശത്ത് സിനിമ സീരിയൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ പരിശ്രമഫലമായി 15 മിനിറ്റ് നീളുന്ന ‘ആഫ്റ്റർ കൊറോണ’ എന്ന കുഞ്ഞ് സിനിമ ചിത്രീകരണം പൂർത്തിയാക്കി. ലോക ഡൗൺ കാലത്ത് മണമ്പൂരിന്റെ വിവിധ ഭാഗങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അതിജീവനത്തിനു ശേഷം അല്ലെങ്കിൽ കൊറോണ കാലഘട്ടത്തിനു ശേഷം മലയാളികളുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം എന്നാണ് ‘ആഫ്റ്റർ കൊറോണ ‘ എന്ന പേര് കൊണ്ട് അർത്ഥമാക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നാളെ റിലീസ് ചെയ്യുന്നു. രാവിലെ 11 മണിക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈകുന്നേരം 5 മണിക്ക് ചിത്രത്തിന്റെ ടീസറും സിനിമാതാരം ആന്റണി വർഗീസ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.

കഥാ, സംവിധാനം മണമ്പൂർ ഷൈനു ചന്ദ്രൻ നിർവഹിച്ച ചിത്രത്തിന്റെ നിർമ്മാണം വയിറ്റ് ഔൾ ബിൽഡിംഗ്സ് ധീരജ് വിജയൻ മണമ്പൂരാണ് നിർവഹിച്ചിട്ടുള്ളത്. അഖിൽ കവലയൂർ, വി ആർ സുരേന്ദ്രൻ, ബിനു മണമ്പൂർ, പ്രതീക്ഷ, സുരേഷ് ബാബു, ഷിബു ദാസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

അഖിൽ ജെ എസ്, രജിൻ, മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാർ, മണമ്പൂർ വാർത്തകൾ എന്നിവരുടെ സഹകരണം ചിത്രത്തിന് ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!