ഇടവ : ഇടവ, വെൺകുളം എസ്.എൻ.ഡി.പിക്ക് സമീപം മംഗ്ലാവിൽ സത്യന്റ വീട്ടിൽ ഇന്ന് രാവിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. പുതുതായി വാങ്ങിവച്ച സിലിണ്ടർ ഉപയോഗിക്കാനായി എടുത്തപ്പോൾ ഉടൻ തീ പിടിക്കുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് തീ കെടുത്തി. ബെഡ് ഷീറ്റ് മൂടിയ ശേഷം നിർത്താതെ വെള്ളം ഒഴിച്ച് സിലിണ്ടർ തണുപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽമൂലം വൻ ദുരന്തം ഒഴിവായി. തുടർന്ന് വർക്കല ഫയർഫോഴ്സ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
