Search
Close this search box.

ആറ്റിങ്ങൽ റോഡ് വികസനം – വളവ് ഒഴിവാക്കാൻ സി.എസ്.ഐയുടെയും മുസ്ലിം പള്ളിയുടെയും സ്ഥലങ്ങൾ ഇടിച്ച് മാറ്റി

eiBQNIE9377_compress1

ആറ്റിങ്ങൽ : ആറ്റിങ്ങൽ റോഡ് വികസനത്തിന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വളവ് ഒഴിവാക്കാൻ സി.എസ്.ഐയുടെയും മുസ്ലിം പള്ളിയുടെയും സ്ഥലങ്ങൾ അവരുടെ അനുമതിയോടെ തന്നെ ഇടിച്ച് മാറ്റി. ഇതൊടെ പൊതുവിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന അഭ്യൂഹക്കൾക്ക് വിരാമമായതായി എംഎൽഎ പറഞ്ഞു. ചിലർക്ക് വേണ്ടി എംഎൽഎ റോഡിൻ്റെ അലൈമെൻ്റ് പോലും ഇടപെട്ട് മാറ്റുന്നതായി ആരോപണം ഉയർന്നിരുന്നു.

ഇന്ന് രാവിലെ ആറ്റിങ്ങൽ ജമാഅത്ത് പ്രസിഡൻ്റ് സലീം, സിഎസ്‌ഐ കൊല്ലം, കൊട്ടാരക്കര മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ ഉമ്മൻ ജോർജ്, റവ ഫാദർ ജോസ് ജോർജ്, ഫാദർ ജോൺസൻ പോൾ എന്നിവരുമായി സംസാരിച്ച് മുസ്ലിം പള്ളിയുടെ 20 മീറ്റർ, നീളത്തിലും, 1.5 മീറ്റർ വീതിയിലും സ്ഥലം വിട്ടു നൽകി. സിസിഐയുടെ ഭൂമി നേരത്തെ വിട്ടുനൽകിയതിന് പുറമെ 8.5 മീറ്റർ നീളത്തിലും 1.5 മീറ്റർ വിതിയിലും സ്ഥലം വിട്ടു നൽകി.

റോഡ് നിർമ്മാണം തുടങ്ങിയ സമയം മുതൽ തടസ്സങ്ങൾ ഉണ്ടാകുന്നത് പരിഹരിച്ച് മുന്നോട്ട് പോകുന്നതായും അതിന് വേണ്ടി ഡിപ്പാർട്ട്മെൻ്റ് തലത്തിൽ ഏകോപനം ഉണ്ടാക്കിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. റവന്യൂ, പോലിസ്, കെഎസ്ഇബി, ബിഎസ്എൻഎൽ, മുനിസിപ്പാലിറ്റി, വാട്ടർ ആതോറിറ്റി, എൻഎച്ച്എ, പിഡബ്ള്യുഡി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് നിർമ്മാണം മുന്നോട്ട് പോകുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!