തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം- കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മൂന്നുകല്ലിൻമൂടിൽ വാഹന പരിശോധനക്ക് പോലീസ് എയ്ഡ് പോസ്റ്റ് ആയി പ്രവർത്തിച്ചിരുന്ന വിശ്രമകേന്ദ്രവും പരിസരങ്ങളും, തൊളിക്കുഴി ജംഗ്ഷനും ശുചീകരിച്ച് അണുനാശിനി തളിച്ച്അണുവിമുക്തമാക്കി. വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡന്റ് എ. എം ഇർഷാദ്, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ്പ് അഡ്മിൻ എസ്. ഫൈസി, എ. അനസ്, എ. ആർ. ഷെമീം, അൻവർ, ജസീം, ഷംനാദ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മൂന്നുകല്ലിൻമൂടിലെ വിശ്രമ കേന്ദ്രം കഴുകി ശുചീകരിച്ച് അണുനാശിനി തളിച്ച് അണുവിമുക്തമാക്കുന്നു