കിളിമാനൂർ :എബിവിപിയും സ്റ്റുഡൻ്റ്സ് ഫോർ സേവയും സംയുക്തമായി സംഘടിപ്പിക്കുന്ന ” TRIPLE M CHALLENGE ” ന്റെ ഭാഗമായി എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി എബിവിപി കിളിമാനൂർ നഗർ സമിതി നിർമ്മിച്ച മാസ്ക്കുകൾ മടവൂർ എൻ എസ് എസ് എച്ച് എസ് എസ്, പകൽക്കുറി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ , പോങ്ങനാട് ഹൈസ്കൂൾ എന്നിവിടങ്ങളിലെ പ്രധാനാധ്യാപകർക്ക് കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ കിളിമാനൂർ ഗവ എച്ച് എസ് എസ് വിദ്യാലയത്തിനു നൽകിയിരുന്നു . ജില്ലാ സമിതി അംഗമായ സന്ദീപ് , നഗർ സെക്രട്ടറി അനന്തു , പ്രസിഡന്റ് ആരോമൽ വൈസ്പ്രസിഡന്റ് ഉണ്ണികൃഷ്ണൻ , ജോയിന്റ് സെക്രട്ടറി അശ്വിൻ,നഗർ സമതി അംഗങ്ങളായ ജിതിൻ , അഭിലാഷ് എന്നിവർ പങ്കെടുത്തു.
