എസ് എസ് എൽ സി പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ ക്രമീകരണങ്ങൾ വിലയിരുത്താൻ വി ജോയി എം എൽ എ സ്കൂളുകൾ സന്ദർശിച്ചു. രാവിലെ നെടുങ്ങണ്ട എസ് എൻ വി ഹയർ സെക്കന്ററി സ്കൂളിൽ എത്തിയ എം എൽ. എ അധ്യാപകർ, പരീക്ഷ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവരോട് സംസാരിക്കുകയും, പരീക്ഷ ഹാളുകൾ നോക്കി കാണുകയും, സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. സ്കൂൾ
പ്രിൻസിപ്പൽ ജ്യോതി, ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര, എസ് എഫ് ഐ മേഖല സെക്രട്ടറി വിജയ് വിമൽ, എ. ആർ. അർജുൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
