കാരേറ്റ് : കാരേറ്റ് – നഗരൂർ റോഡിൽ പേടികുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. ചെറുക്കാരം സ്വദേശികളായ 4 പേർ സഞ്ചരിച്ചു വന്ന കാർ പേടികുളം ഭാഗത്ത് വെച്ച് റോഡ് വശത്തെ കടത്തിണ്ണയിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. നിസാര പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
