മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ശേഖരണത്തിന്റെ ഭാഗമായി എ.ഐ.വൈ എഫ് നടത്തുന്ന ന്യൂസ് പേപ്പർ ചലഞ്ചിലേക്ക്
കലാനികേതൻ കലാകേന്ദ്രം ന്യൂസ് പേപ്പർ സംഭാവന നൽകി. പ്രസിഡന്റ് ഉദയൻ കലാനികേതനിൽ നിന്നും മണ്ഡലം സെക്രട്ടറി മുകുന്ദൻബാബു ഏറ്റുവാങ്ങി. മണ്ഡലം കമ്മിറ്റി അംഗം ശ്യാം പങ്കെടുത്തു. ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി എ.ഐ.വൈ.എഫിന്റെ നേതൃത്ത്വത്തിൽ വ്യാപകമായി യുവാക്കൾ ന്യൂസ് പേപ്പർ ശേഖരണം നടത്തിവരികയാണ്.
