Search
Close this search box.

വെഞ്ഞാറമൂട് വെട്ടുവിളയിലെ അക്രമം : 8 പേർ കൂടി അറസ്റ്റിൽ

eiPUNJS68988_compress55

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് വെട്ടുവിളയിൽ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവത്തിൽ 8 പേർ കൂടി അറസ്റ്റിൽ. വെട്ടുവിള, വെട്ടുവിള പുത്തൻവീട്ടിൽ ഷാജിയുടെ മകൻ ഷാറു(20), പിരപ്പൻകോട്, തൈക്കാട്, മുള്ളംകുന്നിൽ ലക്ഷം വീട്ടിൽ മണികണ്ഠന്റെ മകൻ ശ്രീരാഗ്(20), തോന്നയ്ക്കൽ, കുടവൂർ, കല്ലുവെട്ടാം കുഴി വീട്ടിൽ സഹദേവന്റെ മകൻ അരുൺ(22), പിരപ്പൻകോട്, തൈക്കാട്, മുള്ളംകുന്നിൽ ലക്ഷം വീട്ടിൽ മണികണ്ഠന്റെ മകൻ ശ്രീനാഥ്(20), വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടിൽ മണികണ്ഠന്റെ മകൻ മനീഷ്(27), വെഞ്ഞാറമൂട്, വെട്ടുവിള പുത്തൻ വീട്ടിൽ ജോണിയുടെ മകൻ വിഷ്ണു(20), ഊരുപൊയ്ക, മങ്കാട്ടുമൂല, എസ്.എസ് ഭവനിൽ

നാലാം പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടിൽ സുകുമാരന്റെ മകൻ സുധീഷ് (27), വെഞ്ഞാറമൂട്, മാണിക്കമംഗലം, വെട്ടുവിള പുത്തൻ വീട്ടിൽ ഷാജിയുടെ മകൻ ഷൈൻ (23) എന്നിവരെയാണ് വെഞ്ഞാറമൂട് സി .ഐ വിജയരാഘവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിലെ ഒരു പ്രതി മഞ്ചേഷി (23)നെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

വെഞ്ഞാറമൂട് മാരിയം വെട്ടു വിളയിലാണ് കഞ്ചാവ് മാഫിയ കഴിഞ്ഞ ശനിയാഴ്ച അഴിഞ്ഞാടിയത്. ഇവരുടെ ആക്രമണത്തിൽ വെട്ടുവിള വീട്ടിൽ ലീല (44), വെട്ടുവിള വീട്ടിൽ മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടിൽ ശരത്ചന്ദ്രൻ (35), മാരിയത്തു വീട്ടിൽ സുനിൽ (38), മാരിയത് വീട്ടിൽ സുരേഷ് (35) എന്നിവർക്ക് പരിക്കേറ്റിരുന്നു. കഞ്ചാവ് വില്പന എതിർത്തവരെയാണ് ആക്രമിച്ചത്. കഞ്ചാവ് വില്പന എതിർത്തു സംസാരിച്ച ലീലയെ കുളിക്കടവിൽ പിന്നാലെ എത്തിയ സംഘം വെട്ടി വീഴ്ത്തി. തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു സംഘം കടന്നു. വൈകുന്നേരത്തോടെ മടങ്ങിയെത്തിയ അക്രമി സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. മങ്ങാട്ട് മൂലയിൽ നിന്നുമെത്തിയ ഇരുപതോളം പേരും ചേർന്നാണ് രാത്രിയിൽ ആക്രമണം നടത്തിയതെന്നാണ് വെഞ്ഞാറമൂട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. രാത്രിയിൽ നടന്ന ആക്രമണത്തിലാണ് നാല് പേർക്ക് വെട്ടേറ്റത്. സ്ത്രീകളെയും കുട്ടികളെയും കൈയേറ്റം ചെയ്തും വീട്ടിലെ വസ്തുക്കൾ അടിച്ചു തകർത്തതിനുശേഷവുമാണ് സംഘം മടങ്ങിയത്.

8 പ്രതികളെയും ഇന്ന് പുലർച്ചെ മങ്കാട്ടുമൂലയിൽ റബ്ബർ തോട്ടത്തിനിടയിലുള്ള ഒരു വീട്ടിൽ നിന്നാണ് പിടികൂടിയത്. വെഞ്ഞാറമൂട് സി.ഐ വിജയരാഘവൻ, വെഞ്ഞാറമൂട് എസ്‌.ഐ, എസ്‌സിപിഒ ഷൈജു ബി കല്ലറ, സിപിഒ റജി, റൂറൽ എസ്പിയുടെ ഷാഡോ ടീം അംഗങ്ങളായ എസ്‌ഐ ബിജു ഹക്ക്, എ. എസ്‌.ഐ ദിലീപ്, സിപിഒ അനൂപ്, സിപിഒ സുധീർ, സിപിഒ ഷിജു, സിപിഒ സുനിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!