Search
Close this search box.

പലഹാര നിർമാണ യൂണിറ്റ് കത്തിനശിച്ചു

eiHK9XV44351_compress8

വർക്കല: ഇലകമൺ കെടാകുളത്ത് പലഹാര നിർമാണ യൂണിറ്റും ബേക്കറിയും പ്രവർത്തിച്ചുവന്ന കെട്ടിടം കത്തിനശിച്ചു.കെടാകുളം മണിയൻകാല ജങ്ഷനിൽ സുനിതാ മോഹന്റെ ഉടമസ്ഥതയിലുള്ള തിരുവിതാംകൂർ ഫുഡ് പ്രൊഡക്ട് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

വർക്കല, പരവൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. ആസ്ബറ്റോസ് ഷീറ്റുപയോഗിച്ചുള്ള മേൽക്കൂരയുൾപ്പെടെ കത്തിയമർന്നു.യൂണിറ്റിൽ തയ്യാറാക്കി സൂക്ഷിച്ചിരുന്ന പലഹാരങ്ങൾ മുഴുവൻ കത്തിനശിച്ചു. ഫർണിച്ചറും അനുബന്ധ സാമഗ്രികളും നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!