കിളിമാനൂർ : കിളിമാനൂർ – ചൂട്ടയിൽ നിന്നും കായാട്ടുകോണത്തേക്കുള്ള നടവവരമ്പും പ്രവാസിയായ വി.ക്കെ നിവാസിൽ ജയകുമാറിൻ്റെ വയൽവരമ്പുകളും സ്വകാര്യ വ്യക്തി വെട്ടി ഇടിച്ച് നശിപ്പിക്കുന്നതായി പരാതി. ജയകുമാർ വിദേശത്തായതിനാൽ പ്രവാസിയുടെ വസ്തുവും നടവരമ്പും സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യ കിളിമാനൂർ പഞ്ചായത്തിലും മറ്റ് അധികാരികൾക്കും പരാതി നൽകി.
