ചിറയിൻകീഴ് : ലോക പരിസ്ഥിതി ദിനത്തിൽ ആർവൈഎഫ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലപുരം ജംഗ്ഷനിൽ വൃക്ഷത്തൈ വിതരണവും നടീലും സംഘടിപ്പിച്ചു. “പച്ച വിരിക്കാം പ്രതിരോധിക്കാം “എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടി ആർവൈഎഫ് സംസ്ഥാന സെക്രട്ടറി കോരാണി ഷിബു ഉദ്ഘാടനം ചെയ്തു. ആർഎസ്പി മണ്ഡലം സെക്രട്ടറി റ്റി. സലാഹുദ്ദീൻ, ആർവൈഎഫ് മണ്ഡലം പ്രസിഡൻ്റ് അഷ്ക്കർ, സെക്രട്ടറി എം.എസ് സുമേഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബൈജു, ജയകുമാർ, ലാൽ കുമാർ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
