മടവൂർ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ‘തെളിനീരും തണലും’ എന്ന പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് വർക്കല അസംബ്ലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മടവൂർ പഞ്ചായത്തിലെ കൃഷി ഭവന് സമീപമുള്ള മുച്ചോട് കുളവും പരിസരവും ശുചീകരിക്കുകയും വൃക്ഷ തൈകൾ നടുകയും ചെയ്തു. തണ്ണീർതടങ്ങളും വൃക്ഷങ്ങളും സുരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തണമെന്ന സന്ദേശം യുവ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് യൂത്ത് കോൺഗ്രസ് ഈ ഉദ്യമം ഏറ്റെടുത്തത്.
യൂത്ത് കോൺഗ്രസ് വർക്കല അസംബ്ലി കമ്മിറ്റി പ്രസിഡൻറ് ജിഹാദ് കല്ലമ്പലം അധ്യക്ഷത വഹിച്ച ചടങ്ങ് കോൺഗ്രസ് നാവായിക്കുളം ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് എം എം താഹ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
അഫ്സൽ മടവൂർ,ആർ.അനിൽകുമാർ,അനീഷ് കുമാർ,സുനിൽ കുറിച്ചിയിൽ, എ.എം ജാൻ, അച്ചു സത്യദാസ്, മിഥുൻ. എ.എം,വി.എം ജാഫർ, പ്രവീൺ എസ്.ജെ, അച്ചു ശിവകുമാർ, അഭിറാം , ഹിജാസ്, ശിഹാബ്,ഫൈസൽ എസ്സ്.ആർ തുടങ്ങിയവർ നേതൃത്വം നൽകി.
