ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി വെട്ടൂർ സർവീസ് സഹകരണ ബാങ്ക് കോൺഫറൻസ് ഹാളിൽ പഠനസൗകര്യമൊരുക്കി. വി ജോയി എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ യൂസഫ്, ബാങ്ക് പ്രസിഡന്റ് എസ് സുരേഷ്ബാബു, സിപിഐ എം വെട്ടൂർ ലോക്കൽ സെക്രട്ടറി എസ് സുധാകരൻ എന്നിവർ പങ്കെടുത്തു.
