ഉപകരണങ്ങളുടെ അഭാവത്താൽ ഓൺലൈൻ പഠനം സാധ്യമാകാതിരുന്ന ആറ്റിങ്ങൽ ഗവ മോഡൽ ബോയ്സ് വി ആൻഡ് എച്ച്.എസ്.എസ്സിലെ രണ്ടാംവർഷ വി.എച്ച്. എസ്.ഇ വിദ്യാർത്ഥിക്ക് ടിവി കൈമാറി. സ്കൂളിലെ വി.എച്ച്.എസ്.ഇ- എൻഎസ്എസ്സിന്റെ ആഭിമുഖ്യത്തിലാണ് ടിവി വാങ്ങി നൽകിയത്. അധ്യാപകരുടെ പിന്തുണ വോളണ്ടിയേഴ്സ്ന് ഈ സംരംഭത്തിന് കരുത്തായി. പി ടി എ പ്രസിഡണ്ട് വി.എസ് വിജു കുമാർ, പ്രിൻസിപ്പൽമാരായ ജി രജിത് കുമാർ, ഹസീന എ, പ്രോഗ്രാം ഓഫീസർ അരുൺ വി പി എന്നിവർ സന്നിഹിതരായിരുന്നു.
