Search
Close this search box.

കുഞ്ഞ് സുന്ദരി പട്ടം അഞ്ചുതെങ്ങ് സ്വദേശി ആരാധ്യ ആരോമലിന്

eiXHF0A29311_compress35

അഞ്ചുതെങ്ങ്: പ്രമുഖ ബ്രാൻഡിന്റെ ആപ്ലിക്കേഷൻ മോഡൽ മത്സരത്തിൽ അഞ്ചുതെങ്ങ് സ്വദേശിക്ക് കുഞ്ഞ് സുന്ദരി പട്ടം. അഞ്ചുതെങ്ങ് കായിക്കര കിഴക്ക് വിളാകത്ത് ആരോമൽ അമൃത ദമ്പതികളുടെ മകൾ ആരാധ്യ ആരോമൽ (3 വയസ്സ്) ആണ് ഈ നേട്ടത്തിന് അർഹയായത്.

പാലന വെൽനസ്സ് പ്രൊവേഡേഴ്സാണ് മത്സരം സംഘടിപ്പിച്ചത്. മൂന്ന് കാറ്റഗറിയിൽ ( kids, Male ,female ) നടന്ന മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിലാണ് അഞ്ചുതെങ്ങ് നിവാസിയായ ആരാധ്യ ആരോമൽ കുഞ്ഞ് സുന്ദരി പട്ടം കരസ്ഥമാക്കിയത്.

പാലനയുടെ വീഡിയോ, മേഗസിനിലും, പത്രപരസ്യങ്ങളിലും മോഡലാകുന്നത് ഇനിമുതൽ കുഞ്ഞ് സുന്ദരി പട്ടം കരസ്ഥമാക്കിയ ഈ അഞ്ചുതെങ്ങ് സ്വദേശിനിയായിരിക്കും.

സുന്ദരി പട്ടം കരസ്ഥമാക്കിയ ആരാധ്യയുടെ ചിത്രങ്ങൾ പകർത്തിയത് അഞ്ചുതെങ്ങിലെ രജത് വിജയ് ഫോട്ടോസ് & വീഡിയോസ് ഉടമ രജത് വിജയ് ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!