Search
Close this search box.

ശിവഗിരി തീർത്ഥാടന സർക്യുട്ട് പദ്ധതി ഉടൻ പുനസ്ഥാപിക്കണം

eiK4C7E10720

ശിവഗിരി തീർത്ഥാടന സർക്യുട്ട് പദ്ധതി അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് അഡ്വ. വി. ജോയി എം എൽ എ അവശ്യപെട്ടു. കേരള സർക്കാർ നൽകിയ പദ്ധതി അട്ടിമറിച്ചാണ് കേന്ദ്ര സർക്കാർ പദ്ധതി ആരംഭിച്ചത്. ഗുരുദേവനുമായി ബന്ധപെട്ട എല്ലാ സ്ഥലങ്ങളും ഉൾപെടുത്തിയാണ് കേരളം പദ്ധതി തയാറാക്കിയത്.പദ്ധതി നടത്തിപ്പ് കേരള ടുറിസം ഡിപ്പാർട്മെന്റ് നെ ഏൽപ്പിക്കാതെ ഐ റ്റി ഡി സിയാണ് നടത്തിപ്പിന് ഏൽപ്പിച്ചത്. ശിവഗിരി മഠത്തിൽ ഓഫീസും തുറന്നത് അല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ല.ശ്രീനാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും അപമാനിക്കുന്ന നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഈ കാര്യത്തിൽ യൂ ഡി എഫ് എം പി മാർ പരാജയമാണ്.
കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിൽ എൽ ഡി എഫ് ജന പ്രതിനിധികൾ നടത്തുന്ന ഏക ദിന ഉപവാസം ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ ഡെപ്യൂട്ടി സ്പീക്കർ വി. ശശി  പറഞ്ഞു.
ആർ. രാമു ആർ. സുഭാഷ്, അഡ്വ. എസ്. ലെനിൻ, ആർ. രാജു, സി പയസ്, വി. ലൈജു എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ഷൈലജ ബീഗം, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. സുരേന്ദ്രൻ, എസ്. പ്രവീൺ ചന്ദ്ര, പി വിമൽ രാജ്, രാജു ജോർജ് എന്നിവരാണ് ഉപവസിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!