ആറ്റിങ്ങൽ : വഞ്ചിയൂരിൽ കിണറ്റിൽ വീണ ആളിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.വഞ്ചിയൂർ കട്ടപ്പറമ്പിൽ ഷീജാ ഭവനിൽ ഗിരീഷാ(48)ണ് ഇന്ന് രാത്രി 9 മണിയോടെ വഴിയരികിലുള്ള അയൽവാസിയുടെ ഏകദേശം 50 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണത്. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീമംഗങ്ങളായ എ.എസ്. റ്റി.ഒ റ്റി. ശശികുമാർ, എസ്.എഫ്.ആർ.ഒമാരായ സി.ആർ. ചന്ദ്രമോഹൻ, വിദ്യാരാജ്, മനു, എഫ്.ആർ.ഒമാരായ ശ്രീരൂപ്, കെ ബിനു, ദിനേശ്, സുമിത്ത്, അനിൽകുമാർ, എച്ച്.ജി സുരേഷ് എന്നിവർ ചേർന്ന് ഗിരീഷിനെ ചെറിയ പരിക്കുകളോടെ ഫയർഫോഴ്സ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു
