ആറ്റിങ്ങൽ കെയറിന്റെ നേതൃത്വത്തിൽ അടയമൺ പ്രാഥമിക ചികിത്സാ കേന്ദ്രത്തിന് തെർമൽ സ്കാനറുകൾ കൈമാറി

ei5FCZB21908_compress71

ആറ്റിങ്ങൽ കെയറിൻ്റെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ഐ.എൻ. ടി. യു.സി ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയും ചേർന്ന് വാങ്ങിയ തെർമൽ സ്കാനറുകൾ എം.പി. അടൂർ പ്രകാശ് അടയമൺ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ വച്ച് ഡോ. ഷീജക്ക് കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഗംഗാധര തിലകൻ അധ്യക്ഷനായ യോഗത്തിൽ കെ.പി.സി.സി. എക്സി. അംഗം എൻ.സുദർശനൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷി ഹാബുദ്ദീൻ, പി.സൊണാൾജ്, എൻ.ആർ. ജോഷി, ഐ.എൻ.ടി യു സി ജില്ലാ സെക്രട്ടറി ചെറുനാരകംകോട് ജോണി, നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്യാം നാഥ്, മണ്ഡലം പ്രസിഡന്റുമാരായ അടയമൺ മുരളി ,നളിനാക്ഷൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!