നെടുമങ്ങാട് :കുപ്രസിദ്ധ ഗുണ്ട ആര്യനാട് ശ്യാം പിടിയിൽ. നെടുമങ്ങാട് കൊല്ലങ്കാവ് ഷീല എസ്റ്റേറ്റിൽ ആത്മഹത്യ ചെയ്ത എസ്റ്റേറ്റിലെ നോട്ടക്കാരനായ സുകുമാരൻ നാടാരുടെ മരണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് അന്വേഷിച്ചു വന്ന കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ആര്യനാട് ആനന്ദേശ്വരം കൃഷ്ണരാഗം വീട്ടിൽ നിന്നും ഇപ്പോൾ ബാലരാമപുരം ശാന്തിപുരം റസൽപുരം ശ്യാം നിവാസിൽ ശ്യാം (ആര്യനാട് ശ്യാം ) മിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
വിവിധ സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ മുപ്പതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് ഡി.വൈ.എസ്.പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എസ്.എച്ച്. ഒ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽഗോപി, അപ്പുകുട്ടൻ, എ.എസ്.ഐമാരായ വിജയൻ, ഫ്രാൻസിസ്, ഹസൻ, സി.പി.ഒമാരായ സനൽരാജ്, വിനു,ബിജു, സജു, മുരളിധരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്..