അഞ്ചുതെങ്ങ് : താഴം പള്ളി മുതൽ നെടുങ്ങണ്ട വരെ പുതുതായി ടാർ ചെയ്ത റോഡിൽ സ്ഥാപിച്ചിട്ടുള്ള ഹമ്പുകൾ തിരിച്ചറിയാൻ കഴിയാത്തത് മൂലം നിരവധി അപകടങ്ങളാണ് ഈ പ്രദേശത്ത് നടക്കുന്നത്. റോഡിന്റെ വിവിധഭാഗങ്ങളിലായി സ്കൂളുകൾക്കും മറ്റും അടുത്ത് ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിലൊന്നും തന്നെ സീബ്രാ ലൈനുകൾ വരച്ചിട്ടില്ല. യാത്രക്കാർക്ക് ഇത് തിരിച്ചറിയാൻ കഴിയുന്നില്ല. കഴിഞ്ഞ മൂന്നാല് ദിവസങ്ങളായി കായിക്കര ആശാൻ സ്മാരകത്തിൽ സമീപം തന്നെ അമ്മയും കുഞ്ഞും അടക്കം നിരവധി പേരാണ് ഹമ്പിൽ തട്ടി മറിഞ്ഞു വീഴുന്നത്. മുട്ട കൊണ്ടു വന്ന ബൈക്ക് ഹമ്പു തിരിച്ചറിയാതെ ഓടിച്ചു വന്നു ഹമ്പിൽ തട്ടി വണ്ടി മറിയുകയും മുട്ട മുഴുവൻ പൊട്ടിപ്പോകുകയും ചെയ്തു. അടിയന്തരമായി ഈ ഹമ്പുകളിൽ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ സീബ്രാ ലൈനുകൾ വരയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് ഗ്രാമ പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര പരാതി നൽകി.
