പോത്തൻകോട്: വാവറ അമ്പലത്ത് തെരുവു നായയുടെ കടിയേറ്റു മൂന്ന് പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാവറഅമ്പലം സ്വദേശികളായ ബൈജു (45), റാഹില ബീവി (48) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റ് വളർത്തുനായകൾക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. മൂന്ന് പേരെയും കടിച്ചത് ഒരേ നായയാണെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ.
മാംസാഹാര അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും റോഡരികിലും ജനവാസമില്ലാത്ത സ്ഥലങ്ങളിലും നിക്ഷേപിക്കുന്നതാണ് തെരുവുനായ ശല്യം രൂക്ഷമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പരാതികൾ തദ്ദേശ ഭരണാധികാരികൾക്കും പോലീസിന് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.