പനവൂർ : സിപിഐ പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി കരിക്കുഴി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അന്തരിച്ച മുൻ പനവൂർ എൽസി സെക്രട്ടറിയും കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ആട്ടുകാൽ ബേക്കറിൻ്റെ ഓർമ്മ മരം മകൻ ഷെഫീക്കിൻ്റെ വീട്ടുമുറ്റത്ത് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പിഎസ് ഷൗക്കത്ത് നട്ടു.
സിപിഐ പാലോട് മണ്ഡലം സെക്രട്ടറി ഡി.എ രജിത് ലാൽ, പനവൂർ എൽസി സെക്രട്ടറി പി. ഹേമചന്ദ്രൻ, ആനാട് എൽസി സെക്രട്ടറി വേങ്കവിള സജി, കിസാൻ സഭ എൽസി സെക്രട്ടറി എസ്എൽ സജി, തുടങ്ങിയവർ നേതൃത്വം നൽകി.